Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Qualification Certificate

Kerala

എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഐ​ഐ​ഐ​സി​യു​ടെ ഇ​ര​ട്ട യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റും ജോ​ലി​യും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ തൊ​​​ഴി​​​ൽ വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ൽ കൊ​​​ല്ലം ച​​​വ​​​റ​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ആ​​​ൻ​​​ഡ് ക​​​ൺ​​​സ്ട്ര​​​ക്‌​​​ഷ​​​നി​​​ൽ ഇ​​​ര​​​ട്ട യോ​​​ഗ്യ​​​ത സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് പ​​​ദ്ധ​​​തി (ഡ്യൂ​​​വ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ൻ) വി​​​ജ്ഞാ​​​പ​​​നം ചെ​​​യ്തു.

നി​​​ല​​​വി​​​ൽ എ​​​ട്ടാം സെ​​​മസ്റ്റ​​​റി​​​ൽ എ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണ് ഈ ​​​പ​​​ദ്ധ​​​തി​​​യു​​​ടെ പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ക്കു​​​ക. ഈ ​​​പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി പ്ര​​​വേ​​​ശ​​​നം നേ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് അ​​​വ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന മേ​​​ഖ​​​ല​​​യി​​​ൽ തൊ​​​ഴി​​​ൽ നൈ​​​പു​​​ണ്യ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നും മേ​​​ഖ​​​ലാ പ്രാ​​​യോ​​​ഗി​​​ക പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നും നേ​​​രി​​​ട്ടു​​​ള്ള തൊ​​​ഴി​​​ൽ നി​​​യ​​​മ​​​ന​​​ത്തി​​​നും അ​​​വ​​​സ​​​രം ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടു​​​ന്ന ബി​​​ടെ​​​ക് സി​​​വി​​​ൽ അ​​​വ​​​സാ​​​ന വ​​​ർ​​​ഷം പ​​​ഠി​​​ക്കു​​​ന്ന, ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ വ​​​രെ ബാ​​​ക് ലോ​​​ഗ് ഇ​​​ല്ലാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ബി​​​ൽ​​​ഡിം​​​ഗ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ മോ​​​ഡ​​​ലിം​​​ഗ്, ക്വാ​​​ണ്ടി​​​റ്റി സ​​​ർ​​​വേ ആ​​​ൻ​​​ഡ് കോ​​​ൺ​​​ട്രാ​​​ക്ട​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റ്, ക്വാ​​​ളി​​​റ്റി അ​​​ഷ്റ​​​ൻ​​​സ് ആ​​​ൻ​​​ഡ് ക്വാ​​​ളി​​​റ്റി ക​​​ൺ​​​ട്രോ​​​ൾ എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ തൊ​​​ഴി​​​ൽ നൈ​​​പു​​​ണ്യം ആ​​​ർ​​​ജി​​​ച്ചു​​​കൊ​​​ണ്ട് വ്യാ​​​വ​​​സാ​​​യി​​​ക മേ​​​ഖ​​​ലാ പ​​​രി​​​ശീ​​​ല​​​നം ചെ​​​യ്യാ​​​ൻ സാ​​​ധി​​​ക്കും. ബി​​​ടെ​​​ക് മെ​​​ക്കാ​​​നി​​​ക്ക​​​ൽ / ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ബിം ​​​എം​​​ബെ​​​ഡ​​​ഡ് എം​​​ഇ​​​പി സി​​​സ്റ്റം ആ​​​ൻ​​​ഡ് ഫെ​​​സി​​​ലി​​​റ്റി മാ​​​നേ​​​ജ്മെ​​​ന്‍റ് മേ​​​ഖ​​​ല​​​യി​​​ലാ​​​യി​​​രി​​​ക്കും പ​​​രി​​​ശീ​​​ല​​​നം.

പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് ബി​​​ടെ​​​ക് വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കു​​​ന്ന​​​തോ​​​ടെ ഐ​​​ഐ​​​ഐസി​​​യി​​​ൽ അ​​​വ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത മേ​​​ഖ​​​ല​​​യി​​​ൽ അ​​​ഡ്വാ​​​ൻ​​​സ്ഡ് ഡി​​​പ്ലോ​​​മ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും മു​​​ൻ നി​​​ര നി​​​ർ​​​മാ​​​ണ ക​​​മ്പ​​​നി​​​യി​​​ൽ നേ​​​രി​​​ട്ടു​​​ള്ള നി​​​യ​​​മ​​​ന​​​ത്തി​​​ന് അ​​​വ​​​സ​​​രവും ല​​​ഭി​​​ക്കും. പ​​​ദ്ധ​​​തി​​​യു​​​ടെ കാ​​​ല​​​യ​​​ള​​​വ് ആ​​​റു മാ​​​സം ആ​​​യി​​​രി​​​ക്കും. നാ​​​ലു മാ​​​സം ഐ​​​ഐ​​​ഐ​​​സി​​​യി​​​ലും ര​​​ണ്ടു മാ​​​സം രാ​​​ജ്യ​​​ത്തെ മു​​​ൻ നി​​​ര ക​​​മ്പ​​​നി​​​ക​​​ളി​​​ലും ആ​​​യി​​​രി​​​ക്കും പ​​​രി​​​ശീ​​​ല​​​നം. പ​​​രി​​​ശീ​​​ല​​​ന ചെ​​​ല​​​വ് വി​​​ദ്യാ​​​ർ​​​ഥി​​​വ​​​ഹി​​​ക്ക​​​ണം. സ്‌​​​കി​​​ൽ ലോ​​​ൺ ല​​​ഭി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ സ​​​ഹാ​​​യ​​​ങ്ങ​​​ൾ ഐ​​​ഐ​​​ഐ​​​സി​​​യു​​​ടെ ഭാ​​​ഗ​​​ത്തു നി​​​ന്നു​​​ണ്ടാ​​​യി​​​രി​​​ക്കും.

ജ​​​നു​​​വ​​​രി 20 മു​​​ത​​​ൽ പ്ര​​​വേ​​​ശ​​​നം ആ​​​രം​​​ഭി​​​ക്കും. പ​​​രി​​​ശീ​​​ല​​​ന ക്ലാ​​​സു​​​ക​​​ൾ ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ടി​​​ന് ആ​​​രം​​​ഭി​​​ക്കും. മൂ​​​ന്ന് ഘ​​​ട്ട​​​ങ്ങ​​​ളാ​​​യു​​​ള്ള പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന്‍റെ ആ​​​ദ്യ ഘ​​​ട്ടം മാ​​​ർ​​​ച്ച് 31 നു ​​​അ​​​വ​​​സാ​​​നി​​​ക്കും. ര​​​ണ്ടാം ഘ​​​ട്ടം മേ​​​യ് നാ​​​ലി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ക​​​യും ജൂ​​​ൺ 30ന് ​​​അ​​​വ​​​സാ​​​നി​​​ക്കു​​​ക​​​യും ചെ​​​യ്യും. ജൂ​​​ലൈ 13 മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന വ്യാ​​​വ​​​സാ​​​യി​​​ക മേ​​​ഖ​​​ലാ പ​​​രി​​​ശീ​​​ല​​​നം സെ​​​പ്റ്റം​​​ബ​​​ർ 11ന് ​​​അ​​​വ​​​സാ​​​നി​​​ക്കും. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 80789 80000, www.iiic.ac.in.

Latest News

Corehub Up